ഭരണഘടന ദിനാചരണം; കോൺക്വസ്റ്റ് ക്വിസ് മത്സരം

കോഴിക്കോട്: ഇന്ത്യൻ ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കോൺക്വസ്‌റ്റ് ഭരണഘടന ക്വിസ് മൽസരം സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 ടീമുകൾക്കാണ് പ്രവേശനം. ഒരു സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ട് പേരടങ്ങുന്ന ഒരു ടീമിനാണ് പങ്കെടുക്കാൻ സാധിക്കുക. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മൽസരത്തിൽ എലിമിനേഷൻ റൗണ്ടിൽ വിജയിക്കുന്ന 25 ടീമുകൾ മാത്രമാണ് പ്രിലിമിനറി റൗണ്ടിൽ മത്സരിക്കുക. അതിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കുന്ന അഞ്ച് ടീമുകൾ ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കും. പ്രിലിമിനറി റൗണ്ട് നവംബർ 22 ന് രാവിലെ 9.30 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജ് കൾച്ചറൽ ബീച്ച് പരിസരത്ത് വെച്ചാണ് ഫൈനൽ റൗണ്ട് മൽസരം സംഘടിപ്പിക്കുക. മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങൾ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വിതരണം ചെയ്യും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭ്യമാക്കും. ഫോൺ: 0495-2370200.

Leave a Reply

Your email address will not be published. Required fields are marked *