കോഴിക്കോട്: ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം, ക്ലാസ് മുറിയിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വീണ്ടും പരിഷ്‌കരിക്കുന്നതിന് വേണ്ടി എസ് സി ഇ ആര്‍ ടി നേതൃത്വം നല്‍കുന്ന ത്രിദിന പാഠപസ്തക രചന ശില്പശാല വടകര ഇരിങ്ങല്‍ സര്‍ഗാലയയില്‍ ആരംഭിച്ചു. കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായാണ് പുതിയ പാഠപുസ്തകം ക്ലാസനുഭവങ്ങളുടെ വെളിച്ചത്തില്‍ രണ്ടാംവര്‍ഷം പരിഷ്‌കരിക്കുന്നത്. പുതിയ പാഠപുസ്തകങ്ങള്‍ ക്ലാസനുഭവങ്ങളുടെ വെളിച്ചത്തില്‍ പരിഷ്‌കരിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിന്റെ ആദ്യപടിയായാണ് ഒന്നാം ക്ലാസ് പുസ്തങ്ങള്‍ പരിഷ്‌കരിക്കാന്‍ എസ് സി ഇ ആര്‍ ടി നടപടികള്‍ ആരംഭിച്ചത്. പാഠപുസ്തകം, പ്രവര്‍ത്തന പുസ്തകം, ടീച്ചര്‍ ടെക്സ്റ്റ് എന്നിവയാണ് പരിഷ്‌കരിക്കുന്നത്. 2024-25 വര്‍ഷം ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്ന തെരഞ്ഞെടുത്ത അധ്യാപകരും പാഠപുസ്തക രചയിതാക്കളും ചേര്‍ന്നാണ് ശില്പശാല നടക്കുന്നത്. ക്ലാസ്റൂം സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പാഠ പുസ്തകപരിഷ്‌കരണം സഹായിക്കുമെന്ന് ശില്പശാലയില്‍ പങ്കെടുത്ത അധ്യാപകര്‍ അഭിപ്രായപ്പെട്ടു.ശില്പശാല സമഗ്രശിക്ഷ ജില്ല പ്രോജക്ട് കോ- ഓർഡിനേറ്റര്‍ ഡോ. എ കെ അബ്ദുള്‍ ഹക്കിം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പൽ ഡോ. യു കെ അബ്ദുന്നാസര്‍ അധ്യക്ഷനായി. എസ് സി ഇ ആര്‍ ടി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് വളളിക്കോട്, വിദ്യാകിരണം കോ- ഓര്‍ഡിനേറ്റര്‍ വി വി വിനോദ്, കെ ബിന്ദു, ടി ഷൈജു, ശ്രീനേഷ്, ആഗ്നസ് എന്നിവര്‍ സംസാരിച്ചു.
Related Posts
ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് ഇന്റര്‍വ്യൂ 28 ന്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ ഏജന്‍സി ഫോര്‍ ഡവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK) യുടെ നോര്‍ത്ത് റീജ്യന്റെ കീഴിലുള്ള എരഞ്ഞോളി ഫാമില്‍ ഒരു ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് തസ്തികയില്‍…
ഗസ്റ്റ് അധ്യാപക നിയമനം
മലപ്പുറം ഗവ. കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തതും നിലവിലെ യുജിസി…
ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ്
കോഴിക്കോട്: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന് ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ…

