വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന- വിപണന മേള 27 മുതൽ

കോഴിക്കോട്: വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27 മുതല്‍ 31 വരെ കോഴിക്കോട് ബീച്ച് റോഡിലുള്ള, ആസ്പിന്‍ കോര്‍ട്ട് യാഡ്സില്‍ വ്യവസായ സംരംഭങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു. മേളയില്‍ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് താല്പര്യമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ ഡിസംബര്‍ 16 നു വൈകീട്ട് നാലിനകം അപേക്ഷ നൽകണം. അപേക്ഷഫോം കോഴിക്കോട് ഗാന്ധി റോഡിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും ലഭിക്കും. ഫോണ്‍: 0495-2765770.

Leave a Reply

Your email address will not be published. Required fields are marked *