കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘എന്‍ഗേജ് ആന്റ് കണക്ട് ബൊട്ടാണിക്കല്‍ ഗാര്ഡന്’ എന്ന പേരില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഡോ. ഇ ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. കുട്ടികളുമായി അദ്ദേഹം സംവദിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി സസ്യങ്ങളുടെ വിവിധ പ്രജനന രീതികളെകുറിച്ചുള്ള പരിശീലനക്ലാസ്സും നടന്നു. വിദ്യാര്‍ത്ഥികള്‍ ഗാര്‍ഡനിലെ വിവിധ സസ്യസംരക്ഷണ വിഭാഗങ്ങളും ഗവേഷണ ലബോറട്ടറികളും സന്ദര്‍ശിക്കുകയും ശാസ്ത്രജ്ഞന്മാരുമായും ഗവേഷണ വിദ്യാര്‍ത്ഥികളുമായും ആശയവിനിമയം നടത്തുകയും ചെയ്തു.
Related Posts
തോട് നവീകരണ പ്രവൃത്തി ഉദ്ഘാടനം
കോഴിക്കോട്: നവീകരിക്കുന്ന നരിക്കാട്ടേരി-പറപ്പട്ടോളി-ചാലോത് തോടിന്റെ പ്രവൃത്തി ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷത…
തൈകള്‍ വില്‍പ്പനക്ക്
തകോഴിക്കോട്: കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട് വേങ്ങേരിയിലെ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ ഗുണമേന്മയുള്ള നല്ലയിനം തൈകൾ വിൽപ്പനക്ക്. ഹൈബ്രിഡ് തെങ്ങിന് തൈകളും മാവ്, പ്ലാവ്,…
വയനാട്ടിലെ ക്ഷീരമേഖലയ്ക്ക് നല്കിയ പിന്തുണയ്ക്ക് എന്‍ഡിഡിബിക്ക് നന്ദി പറഞ്ഞ് മില്‍മ
കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരിതത്തിലായ വയനാട് ജില്ലയിലെ ക്ഷീരമേഖലയ്ക്ക് നല്കിയ പിന്തുണയ്ക്ക് ദേശീയ ക്ഷീര വികസന ബോര്‍ഡിന് (എന്‍ഡിഡിബി) നന്ദി രേഖപ്പെടുത്തി മില്‍മ. ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചും ക്ഷീരമേഖലയിലുണ്ടായ കനത്ത…

