അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കോഴിക്കോട് ജില്ലയിൽ മരുതോങ്കരയിലെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഗേള്‍സിൽ (സ്റ്റേറ്റ് സിലബസ് ഇംഗ്ലീഷ് മീഡിയം) അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

തസ്തികകള്‍: എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ്, എച്ച്എസ്ടി നാച്ചുറല്‍ സയന്‍സ്,  എച്ച്എസ്ടി സോഷ്യല്‍ സയന്‍സ്, എച്ച്എസ്ടി ഇംഗ്ലീഷ്, എച്ച്എസ്ടി മലയാളം, എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി മാത്തമാറ്റിക്‌സ്. യോഗ്യത, പ്രായപരിധി: കേരള പി എസ് സി നിശ്ചയിച്ച യോഗ്യതയും പ്രായപരിധിയിയും. (പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗത്തിന് പ്രായപരിധിയില്‍ അര്‍ഹമായ സംവരണം ലഭിക്കും.) നിശ്ചിത യോഗ്യതയുള്ളവർക്കായി ജൂണ്‍ 10 ന് ഈസ്റ്റ്ഹില്ലിലെ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിൽ എഴുത്തുപരീക്ഷ നടത്തി തുടര്‍ന്നുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തി ലായിരിക്കും തെരഞ്ഞെടുപ്പ്.

സേവന കാലയളവ് 2025 മാര്‍ച്ച് 31 വരെയോ, സ്ഥിര നിയമനം ഉണ്ടാകുന്നത് വരെയോ ആയിരിക്കും. അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പാസ്‌ഫോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, ഈസ്റ്റ്ഹില്‍, വെസ്റ്റ് ഹില്‍ പി.ഒ എന്ന വിലാസത്തില്‍ അന്നേ ദിവസം രാവിലെ 9.30-ന് പരീക്ഷക്ക് ഹാജരാകുമ്പോള്‍ കൊണ്ടുവരണം. ഫോണ്‍: 0495-2370379.