ഉജ്ജ്വലബാല്യം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: വിവിധ മേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കുന്ന ‘ഉജ്ജ്വലബാല്യം’ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.  ജില്ലയില്‍ നാല് കുട്ടികള്‍ക്കാണ് (രണ്ടു ഭിന്നശേഷി വിഭാഗം ഉള്‍പ്പെടെ) അവാര്‍ഡ് നല്‍കുന്നത്.  അപേക്ഷയോടൊപ്പം വൈദഗ്ധ്യം തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പത്രകുറിപ്പുകള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍കൊള്ളുന്ന സിഡി/പെന്‍ഡ്രൈവ് എന്നിവയും സമര്‍പ്പിക്കണം.  വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.  അപേക്ഷ ഫോറം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 0495-2378920, 9946409664.
അപേക്ഷകള്‍ ആഗസ്റ്റ് 15 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാം നില, ബി ബ്ലോക്ക് സിവില്‍ സ്റ്റേഷന്‍ പി ഒ കോഴിക്കോട്  673020 എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ നേരിട്ടോ സമര്‍പ്പിക്കാം. 

Leave a Reply

Your email address will not be published. Required fields are marked *