സർവകലാശാലകളെ കാവിവത്കരിക്കാനുള്ള നീക്കം ചെറുക്കണം: സാഹിത്യസംഘം

കോഴിക്കോട്:
സർവകലാശാലകളെ ഗവർണറെ ഉപയോഗിച്ച് കാവിവത്കരിക്കാനുള്ള സംഘപരിവാർ നീക്കം പ്രതിരോധിക്കണമെന്ന് പുരോഗമന കലാ സാഹിത്യസംഘം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ഗവ. പോളിടെക്‌നിക്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഇ പി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എ കെ രമേശ് പതാക ഉയർത്തി. സുരേഷ് കൽപ്പത്തൂർ അനുശോചന പ്രമേയമവതരിപ്പിച്ചു. കെ ഇ എൻ രചിച്ച പുരോഗമന സാഹിത്യ പ്രസ്ഥാനം ചരിത്രവും വർത്തമാനവും എന്ന പുസ്തകം പ്രൊഫ. സി പി അബൂബക്കർ കെ ടി കുഞ്ഞിക്കണ്ണന് നൽകി പ്രകാശിപ്പിച്ചു. എ കെ രമേശ്, ടി വി ലളിതപ്രഭ, കെ ചന്ദ്രൻ, പുരുഷൻ കടലുണ്ടി, വിൽസൻ സാമുവൽ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. വി ടി സുരേഷ് കൺവീനറായി പ്രമേയ കമ്മറ്റിയും എ കെ വിനീഷ് കൺവീനറായി മിനുട്‌സ് കമ്മറ്റിയും പ്രവർത്തിച്ചു. സംസ്ഥാന സെക്രട്ടറി പ്രൊഫ. എ ജി ഒലീന സംഘടനാ റിപ്പോർട്ടും ജില്ലാസെക്രട്ടറി ഡോ. യു ഹേമന്ത് കുമാർ പ്രവർത്തന റിപ്പോർട്ടും വിൽസൻ സാമുവൽ കണക്കും അവതരിപ്പിച്ചു. കെ ഇ എൻ,ടി ആർ അജയൻ, എം കെ മനോഹരൻ, രാവുണ്ണി, ഡോ. ജിനേഷ് കുമാർ എരമം, സ്വാഗതസംഘം ചെയർമാൻ കെ രതീഷ്, കൺവീനർ ബൈജു ലൈലാരാജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *