സൗന്ദര്യബോധം നയിച്ച ലോകത്താണ് ഞാൻ ജീവിച്ചത്: മല്ലിക സാരാഭായ്

കോഴിക്കോട്: സൗന്ദര്യത്താൽ നയിക്കപ്പെട്ട ലോകത്താണ് താൻ ജീവിച്ചതെന്നും ശരീരത്തെക്കുറിച്ചും രൂപത്തെക്കുറിച്ചും വളരെ അപകർഷതയോടെയാണ് വളർന്നതെന്നും പ്രശസ്ത നർത്തകിയും ആക്ടിവിസ്റ്റുമായ മല്ലിക സാരാഭായി പറഞ്ഞു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയതിനാൽ ഒന്നിനും തടസ്സമില്ല, നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ജീവിക്കണമെന്നും, സ്ത്രീയും പുരുഷനും സമൂഹത്തിൽ ശക്തി പ്രാപിക്കണമെന്നും സ്വതന്ത്രമായി ജീവിക്കാൻ പഠിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

തന്റെ ജീവിതത്തെക്കുറിച്ചെഴുതിയ ‘ഇൻ ഫ്രീ ഫാൾ’ എന്ന പുസ്‌തകത്തെ സംബന്ധിച്ച് നടന്ന ചർച്ചയിൽ മീന ടി പിള്ളയുമായി സംസാരിക്കുകയായിരുന്നു അവർ.
എല്ലാവരും മനുഷ്യരാണ്, അവിടെ ജാതി മത വർഗങ്ങൾ ഒന്നുമില്ലെന്നും അവർ അഭിപ്രായപ്പെട്ടു. നൃത്തം തന്റെ ശരീരത്തെയും ജീവിതത്തെയും എങ്ങനെയെല്ലാം സ്വാധീനിച്ചുവെന്നും ചർച്ചയിൽ മല്ലിക സാരാഭായ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *