തുർക്കിയിൽ മതത്തെ മറയാക്കി രാഷ്ട്രീയ അനീതി: ബെന്യാമിൻ


കോഴിക്കോട്: ഏഷ്യയുടെയും യൂറോപ്പിന്റെയും ഇടയിലുള്ള തുർക്കിയാണ് ഇസ്ലാമിന്റെയും, ക്രിസ്തുമതത്തിന്റെയും ഉറവിടമെന്ന് എഴുത്തുകാരനായ സക്കറിയ പറഞ്ഞു. ‘റൂമിയുടെ മണ്ണിൽ പാമുക്കിന്റെ നാട്ടിൽ’എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ തുർക്കിയൊരു മതേതര മൗലികവാദ രാഷ്ട്രമെന്ന സക്കറിയയുടെ വാദത്തിന് മറുപടിയായി, മോദിയെ പോലെ മതത്തെ മറയാക്കി രാഷ്ട്രീയ അനീതികൾ നടത്തുകയാണ് ഇപ്പോഴത്തെ തുർക്കി രാഷ്‌ട്രപതിയായ ‘റെജബ് ത്വയ്യിബ് എർദോഗൻ’ എന്ന് ബെന്യാമിൻ അഭിപ്രായപ്പെട്ടു.

തുർക്കിയിലെ വാസ്തുശിൽപികളുടെ മനോഹരിതയെ വിശദീകരിക്കുകയായിരുന്നു ഇന്ത്യൻ എഴുത്തുകാരിയായ സോണിയ റഫീക്ക്. എഴുപതുകളിലെ തുർക്കിയെ നേരിട്ടു കണ്ടപ്പോൾ സിനിമയിലാണെന്ന് തോന്നിപ്പോയെന്ന് സോണിയ വ്യക്തമാക്കി.

തുർക്കിയുടെ മത സൗഹർദ്ദത്തെ കുറിച്ചും ചരിത്ര പ്രധ്യാന്യത്തെ
പറ്റിയും കേരള ടൂറിസം സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *