കോഴിക്കോട്: സാമൂഹ്യ പുരോഗതിയിൽ മാധ്യമങ്ങൾക്കുള്ള സ്വാധീനം, മാധ്യമ രംഗത്തെ നൂതന പ്രവണതകൾ തുടങ്ങിയവ സംബന്ധിച്ച് യുവജനങ്ങൾക്കും, യുവമാധ്യമ പ്രവർത്തകർക്കും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനം ക്ഷേമ ബോർഡ് 18നും 40 നും മധ്യേ പ്രായമുള്ള പത്രപ്രവർത്തക മേഖലയിലെ ബിരുദാനന്തര ബിരുദം നേടിയ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ യുവമാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽ നിന്നും മൂന്ന് പേർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ മാർച്ച് ഒന്നിനകം അവരുടെ ബയോഡേറ്റ kkd.ksywb@kerala.gov.in എന്ന മെയിലിലേക്ക് അയക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു. ഫോൺ : 0495 2373371
Related Posts
ടി ടി ശ്രീകുമാറിന്റെ പുസ്തകപ്രകാശനം നാളെ
കോഴിക്കോട്: പ്രോഗ്രസ് ബുക്സ് പ്രസിദ്ധീകരിച്ച ടി ടി ശ്രീകുമാർ രചിച്ച “നരവംശ ശാസ്ത്ര കുറിപ്പുകളിലെകാൾ മാർക്സ് ” എന്നപുസ്തകത്തിന്റെ പ്രകാശനവും ചർച്ചയും ജനുവരി 3 ന് വൈകീട്ട്…
വിൽസൺ സാമുവലിന് അവാർഡ് നൽകി
കോഴിക്കോട്: ആഹ്വാൻ സെബാസ്റ്റ്യൻ അവാർഡ് പ്രശസ്ത നാടക, സംഗീത സംവിധായകൻ വിൽസൺ സാമുവലിന് മുൻ മേയർ ടി പി ദാസൻ നൽകി. മുൻ എംഎൽഎ പുരുഷൻ കടലുണ്ടി…
എ കെ രമേശ് പ്രസിഡന്റ്, ഡോ. യു ഹേമന്ത് കുമാർ സെക്രട്ടറി
കോഴിക്കോട്: പുരോഗമന കലാ സാഹിത്യസംഘം ജില്ലാ പ്രസിഡന്റായി എ കെ രമേശിനെയും സെക്രട്ടറിയായി ഡോ.യു ഹേമന്ത് കുമാറിനെയും ട്രഷററായി വിൽസൻ സാമുവലിനെയും തെരഞ്ഞെടുത്തു. വെസ്റ്റ്ഹില്ലിൽ ചേർന്ന ജില്ലാസമ്മേളനമാണ്…

