കല സുവർണജൂബിലി: സംഘാടക സമിതി രൂപീകരണം ജനുവരി 9ന്

കോഴിക്കോട്: കല (കോഴിക്കോട് ആർട് ലവേഴ്സ് അസോസിയേഷൻ) 50-ാം വർഷത്തിലേക്ക്. കോഴിക്കോടിന്റെ കലാ-സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന കല ഉദ്ഘാടനം ചെയ്തത് 1974 ഓഗസ്റ്റ് 18 ന് എം ടി വാസുദേവൻ നായർ.

അരനൂറ്റാണ്ട് പിന്നിടുന്ന കലയുടെ സുവർണ ജൂബിലി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കുകയാണ്. ഇതേപ്പറ്റി ആലോചിക്കാൻ ജനുവരി 9 ന് ചൊവ്വാഴ്ച വൈകീട്ട് 4.30 ന് അളകാപുരിയിൽ സംഘാടക സമിതി രൂപീകരണ യോഗം ചേരുമെന്ന് പ്രസിഡന്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, സെക്രട്ടറി അഡ്വ. കെ പി അശോക് കുമാർ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *