‘രാവുണ്ണി’യെ ഉത്തരേന്ത്യ എങ്ങനെ കണ്ടു?

കോഴിക്കോട്: പി എം താജിൻ്റെ പ്രസിദ്ധ നാടകം ‘രാവുണ്ണി’ ഉത്തരേന്ത്യയിലെ പ്രേക്ഷകർ എങ്ങനെ സ്വീകരിച്ചുവെന്ന് നാടകം മൊഴിമാറ്റം നടത്തി ഭോപാലിലും മറ്റും അവതരിപ്പിച്ച  കുമാർ ദാസ് കോഴിക്കോട്ടെ നാടക പ്രേമികളോട് വെളിപ്പെടുത്തുന്നു. താജിൻ്റെ 34-ാം ചരമവാർഷികത്തോടനുബന്ധിച്ച് ജൂലൈ 29 ന് തിങ്കളാഴ്ച കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന തിയറ്റർ സെമിനാറിലാണ് കുമാർദാസ് അപൂർവമായ അരങ്ങനുഭവം പങ്കുവെക്കുന്നത്.

രാവിലെ10 ന് ആരംഭിക്കുന്ന സെമിനാർ പ്രമുഖ ദൃശ്യകലാ പണ്ഡിതനും കലാമണ്ഡലം മുൻ വൈസ് ചാൻസലറുമായ ഡോ. കെ ജി പൗലോസ്  ഉദ്ഘാടനം ചെയ്യും. ഇ പി രാജഗോപാലൻ മലയാള നാടകപ്രസ്ഥാനങ്ങളെക്കുറിച്ചും പ്രശസ്ത  സംവിധായകൻ ടി എൻ കുമാരദാസ് പി എം താജ് നാടകം ഉത്തരേന്ത്യൻ അനുഭവം എന്ന വിഷയത്തിലും മാധ്യമ- ദൃശ്യകലാ വിമർശക രേണു രാമനാഥ് ജോസ് ചിറമ്മലിൻ്റെ നാടകങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തും. ജോസ് ചിറമ്മലിനെക്കുറിച്ചുള്ള . “ജോസ് ചിറമ്മൽ ഒരു സ്ഫുട താരകം”എന്ന പുസ്തകം ഡോ.
കെ ജി പൗലോസ് പ്രകാശനം ചെയ്യും.
ഡോ. പ്രിയ പി  ഏറ്റുവാങ്ങും.

പുരോഗമന കലാ സാഹിത്യസംഘവും പി എം താജ് അനുസമരണ സമിതിയും ഒരുക്കുന്ന പി എം താജ് സ്മാരക നാടകോത്സവം 30 ന് ചൊവ്വാഴ്ച രാവിലെ 10 ന് കോഴിക്കോട് ടൗൺഹാളിൽ ആരംഭിക്കും.അനുസ്മരണ സമ്മേളനം വൈകീട്ട് 6 ന് കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *