കോഴിക്കോടിന്റെ സാഹിത്യ പൈതൃകം
സാംസ്കാരിക സമ്മേളനം

കോഴിക്കോട്: യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വർക്ക് ഇന്ത്യയിലെ പ്രഥമ സാഹിത്യ നഗരമായി തെരെഞ്ഞെടുത്ത കോഴിക്കോടിന്റെ സന്തോഷാരവത്തിന്റെ ഭാഗമായി ‘കോഴിക്കോടിന്റെ സാഹിത്യ പൈതൃകം’ എന്ന ശീർഷകത്തിൽ എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ നവംബർ 21ന് ചൊവ്വാഴ്ച വൈകുന്നേരം 6.30 ന് ടൗൺ ഹാളിൽ സാംസ്കാരിക സമ്മേളനം നടക്കും.

ജില്ലാ പ്രസിഡന്റ് ജലീൽ സഖാഫിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി ഖമറുൽ ഉലമാ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. എം കെ രാഘവൻ എം പി മുഖ്യാഥിതിയായിരിക്കും.
ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി,
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കെ പി രാമനുണ്ണി, യു കെ കുമാരൻ, പി കെ ഗോപി
ഫൈസൽ എളേറ്റിൽ, മുസ്ഥഫ പി എറയ്ക്കൽ തുടങ്ങിയ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *