കോഴിക്കോട്: ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്ന കുഞ്ഞമ്മദ് കൂരാച്ചുണ്ടിൻ്റെ അഞ്ച് പ്രവാസ കഥകൾ അടങ്ങുന്ന സമാഹാരം
‘അത്തിക്കയുടെ പ്രവാസം’ ഫെബ്രുവരി 18ന് കോഴിക്കോട്ട് പ്രകാശനം ചെയ്യും .
കേരള പ്രവാസി സംഘം ഇരുപതാം വാർഷിക സമ്മേളനത്തിലാണ് പുസ്തക പ്രകാശനം .
സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ വി അബ്ദുൽ ഖാദറിന് നൽകി പ്രകാശനം നടത്തുന്നത്.
ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
‘അത്തിക്കയുടെ പ്രവാസം ‘പുസ്തക പ്രകാശനം നാളെ

