‹

മഞ്ഞപ്പിത്തം: ജാഗ്രത പുലർത്തണം


കോഴിക്കോട്: മഞ്ഞപ്പിത്തത്തിന് (വൈറൽ ഹെപ്പറ്റൈറ്റിസ്-എ) എതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ആരോഗ്യ ഓഫീസ് അറിയിച്ചു. ശുദ്ധമല്ലാത്ത വെള്ളത്തിലൂടെയും രോഗബാധയുള്ളവരുമായുള്ള അശ്രദ്ധമായ സമ്പർക്കം മൂലവും രോഗം പകരാം. പനി, ഛർദ്ദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞ നിറം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.  ഈ ലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സേവനം തേടണം.

ആഹാരത്തിനു മുൻപും ശേഷവും മലവിസർജനത്തിനു ശേഷവും വൃത്തിയായി കൈകൾ കഴുകുകയും തിളപ്പിച്ചാറിയ കുടിവെള്ളം ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന്
ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000