മാപ്പിളകലാ അക്കാദമി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു


കോഴിക്കോട്: നാദാപുരം കക്കംവെള്ളിയിൽ മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഉപ കേന്ദ്രത്തിൽ നിർമ്മിച്ച ഓഡിറ്റോറിയം സാംസ്കാരിക   മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.  ഇ കെ വിജയൻ  എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്ത് 24 ലക്ഷം രൂപ ചെലവഴിച്ചാണ്  ഓഡിറ്റോറിയം നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഒമ്പത് ലക്ഷം രൂപ ചെലവിൽ നിർമിച്ച ശുചിമുറികളും ഫർണിച്ചറും ചടങ്ങിൽ ഉദ്‌ഘാടനം ചെയ്തു. നാദാപുരം  മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം സെക്രട്ടറി സി എച്ച് മോഹനൻ റിപോർട്ട് അവതരിപ്പിച്ചു.

മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി  ചെയർമാൻ ഹുസൈൻ രണ്ടത്താണി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി വനജ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പി നിഷ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ  കെ കെ സുരേഷ് മാസ്റ്റർ, സി വി എം നജ്മ,ബ്ലോക്ക് മെമ്പർ സി എച്ച് നജ്മ ബീവി,വാർഡ്  മെമ്പർ സി ടി കെ സെമീറ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. നാദാപുരം  മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം ചെയർമാൻ വി സി ഇഖ്ബാൽ സ്വാഗതവും കണേക്കൽ അബ്ബാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *