കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ ആരംഭിക്കുന്ന ഗവണ്മെന്റ് അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്ക് ടോപ്പ് പബ്ലിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറു മാസവും, സര്‍ട്ടിഫിക്കറ്റ് കോഴ്സിന് മൂന്നു മാസവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും പ്രോജക്ട് വര്‍ക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. 18 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി നൽകാം. വിശദ വിവരങ്ങള്‍ www.srccc.in ൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30.
കോഴിക്കോട് ജില്ലയിലെ പഠനകേന്ദ്രം:
1. എംഇഎസ്എഫ്ജിഎം വിമൻസ് കോളേജ്, നടക്കാവ് പി.ഒ, കോഴിക്കോട്. ഫോണ്‍: 0495-2765226, 2762090.

