കോഴിക്കോട്: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളെ എം എൽ എ അനുമോദിക്കുന്നു. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികളെയും മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച, എന്നാൽ മണ്ഡലത്തിൽ സ്ഥിരതാമസക്കാരുമായ വിദ്യാർത്ഥികളിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്തവരെയുമാണ് അനുമോദിക്കുന്നത്. ജൂൺ 8 ന് കൊയിലാണ്ടി ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ കുട്ടികൾക്ക് പുരസ്കാരങ്ങൾ കൈമാറും.
ഫോൺ: 9946420499.

