കടല്‍ രക്ഷാപ്രവര്‍ത്തനം; യന്ത്രവല്‍കൃത ബോട്ട് വാടകക്ക് വേണം


കോഴിക്കോട്: ട്രോളിങ് നിരോധന കാലയളവില്‍ കോഴിക്കോട് ജില്ലയില്‍  കടല്‍ പട്രോളിങ്ങിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ബേപ്പൂര്‍ ഹാര്‍ബര്‍ ആസ്ഥാനമായി  ഉപയോഗിക്കുന്നതിന് ജൂണ്‍ ഒന്‍പത് അർധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ ഒരു  യന്ത്രവല്‍കൃത ബോട്ട് വാടകയ്ക്ക് വേണം. താല്പര്യമുള്ള ബോട്ട് ഉടമകൾ ക്വട്ടേഷൻ നൽകണം. ക്വട്ടേഷന്‍  ജൂണ്‍ അഞ്ചിന് ഉച്ച 2.30 നകം ബേപ്പൂര്‍ അസി. ഡയറക്ടര്‍ ഓഫ് ഫിഷറീസിന് ലഭിക്കണം. അന്നേ ദിവസം മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറക്കും. ഫോൺ: 0495-2414074, 9496007052.

Leave a Reply

Your email address will not be published. Required fields are marked *