കോഴിക്കോട്: കെല്‍ട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസത്തില്‍ 2024 -25 ബാച്ചിലേക്ക് ജൂണ്‍ 10 വരെ അപേക്ഷിക്കാം. കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. പത്രം, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ടിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയില്‍ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമ സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സും നല്‍കും. ഉയര്‍ന്ന പ്രായപരിധി 30. ക്ലാസുകള്‍ ജൂണില്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക്: 9544958182.
Related Posts
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കോഴിക്കോട്: ബേപ്പൂർ ഗവൺമെന്റ് ഐടിഐ യിൽ ഹോസ്പിറ്റൽ ഹൗസ്കീപ്പിംഗ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് മാർച്ച് 15 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത…
സമന്വയം നാളെ പരപ്പനങ്ങാടിയിൽ
തിരൂരങ്ങാടി പി എസ് എം ഒ കോളേജ് 1976-’78 പ്രീഡിഗ്രി ഫോർത്ത് ഗ്രൂപ്പ് ബാച്ച് മൂന്നാമത് സംഗമം ഡിസംബർ 3 ന് ഞായറാഴ്ച നടക്കും. പരപ്പനങ്ങാടി ഇംഗ്ലീഷ്…
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കോഴിക്കോട്: മാളിക്കടവ് ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. ഇതിനായി മാർച്ച് 11ന് പകൽ 11 ന് അഭിമുഖം…

