ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കോഴിക്കോട്: ബേപ്പൂർ ഗവൺമെന്റ് ഐടിഐ യിൽ ഹോസ്പിറ്റൽ ഹൗസ്കീപ്പിംഗ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് മാർച്ച് 15 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത : ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ/മാനേജ്മെന്റിൽ ബിരുദം, ഹെൽത്ത് കെയർ മാനേജ്മെന്റിൽ പിജി ഡിപ്ലോമയും ഒരു വർഷത്തെ പരിചയവും അല്ലെങ്കിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ/ഹെൽത്ത് കെയർ മാനേജ്മെന്റിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പരിചയവും അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുളള എൻടിസി/എൻഎസി. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ബേപ്പൂർ ഗവണ്മെന്റ് ഐടിഐ ഓഫിസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ:0495-2415040