കോഴിക്കോട്: മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയുടെ ഒരു ഒഴിവിലേയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ ജനറൽ വിഭാഗത്തിൽപ്പെട്ട ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത- എൻ.ടി.സി/എൻ.എ.സി സർട്ടിഫിക്കറ്റും ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും, അല്ലെങ്കിൽ സിവിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 11 നു രാവിലെ 11 ന് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 0495 237701.

