കോഴിക്കോട്: മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ അരിത്മെറ്റിക് കം ഡ്രോവിങ് ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ പട്ടികജാതി (എസ്. സി) വിഭാഗത്തിൽപ്പെട്ട ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: മൂന്ന് വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടു വർഷ തൊഴിൽ പരിചയവും അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷ തൊഴിൽ പരിചയവും. ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ ജനുവരി 23നു രാവിലെ 11 മണിയ്ക്ക് നടക്കും. താൽപ്പര്യമുള്ളവർ യോഗ്യത, ജനനത്തീയ്യതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ : 0495 237701

