കോഴിക്കോട്: കെല്‍ട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസത്തില്‍ 2024 -25 ബാച്ചിലേക്ക് ജൂണ്‍ 10 വരെ അപേക്ഷിക്കാം. കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. പത്രം, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ടിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയില്‍ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമ സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സും നല്‍കും. ഉയര്‍ന്ന പ്രായപരിധി 30. ക്ലാസുകള്‍ ജൂണില്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക്: 9544958182.
Related Posts
ഹ്രസ്വകാല കോഴ്സുകൾ
കോഴിക്കോട്: സിവില്‍ സ്റ്റേഷന് സമീപത്തെ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പാചക തൊഴിലാളികള്‍ക്ക് ബൂസ്റ്റപ്പ് കോഴ്സ്, കുക്കറി ഫോര്‍ ബിഗിനേഴ്സ്, ബേക്കറി ഫോര്‍ ബിഗിനേഴ്സ്, പ്രീ മാരിറ്റല്‍…
പഠിച്ച് പഠിച്ച് വക്കീലാകണം; 77-ാം വയസ്സില്‍ ഒരുങ്ങിയിറങ്ങി നാരായണന്
ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയെഴുതുന്നവരില്‍ ഏറ്റവും മുതിര്‍ന്ന പഠിതാവാണ് നാരായണന് കോഴിക്കോട്: കുറേകാലം കുട്ടികളെ കളി പഠിപ്പിച്ചു നടന്ന നാരായണന് മനസ്സില്‍ ആഴ്ന്നിറങ്ങിയ ഒരു മോഹമുണ്ട്, പഠിച്ച് പഠിച്ച്…
ശ്രീരാമകൃഷ്ണ മിഷൻ എൽപി സ്കൂൾ വാർഷികം
കോഴിക്കോട്: മീഞ്ചന്ത ശ്രീരാമകൃഷ്ണ മിഷൻ എൽപി സ്കൂൾ 77-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ചലച്ചിത്ര താരം ഉണ്ണിരാജ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻ്റ് പി…

