ശ്രീലത
കടലിനോടടുക്കുമ്പോൾ
ആഴത്തിൽ ഒഴുകുന്ന
വെള്ളത്തെ നോക്കിയിരിക്കുമ്പോൾ
മനസ്സിൻ്റെ നൊമ്പരം
പതിയെ പതിയെ
കൊഴിയുന്ന പോൽ
തിരമാലകൾ വന്നടിയുമ്പോൾ
ആരവം കേൾക്കുമ്പോൾ
എന്തേ മനം ശാന്തമായ്….
കടലിനോട് ചൊല്ലിയോ നിൻ
നൊമ്പരങ്ങൾ
സാന്ത്വനമായ് വന്നുവോ നിൻ കൂടെ…..
വിട പറഞ്ഞു പോകുമ്പോൾ
തിരികെ വിളിക്കാതെ നെഞ്ചിലേറ്റിയ ആനന്ദങ്ങൾ
മായാതെ മറയാതെ
ഉള്ളിൽ ഉള്ളിൽ എന്നും വീണ്ടുമൊരു വരവിനായ്
എന്നുമെന്നും…..

