കോഴിക്കോട്: സൂപ്പർ ലീഗ് കേരളയും കേരള ഫുട്ബാൾ അസോസിയേഷനും സ്കോർ ലൈനും ചേർന്ന് കേരള യൂത്ത് ഡവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി ഫുട്ബോൾ സെലക്ഷൻ ട്രയൽസ് നടത്തുന്നു. പ്രശസ്ത സ്പാനിഷ് ഫുട്ബോൾ താരം ആന്ദ്രേ ഇനിസ്റ്റയുടെ അക്കാദമിയിൽ നിന്നുള്ള വിദേശ സ്കൗട്ടുകളാണ് സെലക്ഷൻ ട്രയൽസിന് നേതൃത്വം നൽകുന്നത്. കോഴിക്കോട് ജില്ലയിലെ 2007 നും 2011 നും ഇടയിൽ ജനിച്ച കുട്ടികൾക്കാണ് ഈ അവസരം.
ജനന വർഷപ്രകാരം ട്രയൽസിന് പങ്കെടുക്കേണ്ട തീയതി താഴെ കൊടുക്കുന്നു. 2010, 2011 വിഭാഗങ്ങളിലുള്ള കുട്ടികൾ ഏപ്രിൽ 27 . 2007 വിഭാഗങ്ങളിലുള്ള കുട്ടികൾ ഏപ്രിൽ 28. മേൽപറഞ്ഞ തീയതികളിൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലായിരിക്കും ട്രയൽസ് നടക്കുന്നത്.
സെലക്ഷൻ ലഭിക്കുന്ന കുട്ടികൾക്ക് കേരള യൂത്ത് ഡെവലപ്മെൻ്റിൻ്റെ ഭാഗമായി ഒരു വർഷം സൗജന്യ ഫുട്ബോൾ കോച്ചിംഗ് ലഭിക്കും. അതിൽ നിന്ന് ത തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് റസിഡൻഷ്യൽ അക്കാദമി പരിശീലനം ലഭിക്കാനും ഉള്ള അവസരം ഉണ്ട്. ട്രയൽസിൽ പങ്കെടുക്കുന്നതിനായി ആധാർ കാർഡിൻ്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. റിപ്പോർട്ടിംഗ് സമയം രാവിലെ 07:00.
കൂടുതൽ വിവരങ്ങൾക്ക്: +91 9496123387 / 7558887732
ഫുട്ബോൾ സെലക്ഷൻ ട്രയൽസ്

