പോളിംഗ്‌ സാമഗ്രി വിതരണ കേന്ദ്രങ്ങളിൽ വി എഫ് സി പ്രവർത്തിക്കും


കോഴിക്കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള വിഎഫ്‌സി (വോട്ടർ  ഫെസിലിറ്റേഷൻ സെൻ്റർ) പോളിംഗ്  സാമഗ്രികളുടെ വിതരണത്തിനായുള്ള 13 കേന്ദ്രങ്ങളിൽ  പ്രവര്‍ത്തിക്കും

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഇവിടെ ഒരുക്കും. രാവിലെ എട്ടു മണി മുതല്‍ വോട്ടിംഗ് തുടങ്ങും.
പോളിംഗ് ബൂത്തില്‍ ഡ്യൂട്ടിയുള്ളവരില്‍ വോട്ട് മറ്റൊരു ലോകസഭാ മണ്ഡലത്തിലായ ഉദ്യോഗസ്ഥര്‍ക്കും പോളിംഗ് ഇതര ഡ്യൂട്ടികളുള്ള ഉദ്യോഗസ്ഥര്‍ക്കുമാണ് വിഎഫ്‌സികളില്‍ വോട്ട് ചെയ്യാനാവുക. നേരത്തേ ഫോം 12ല്‍ അപേക്ഷ നല്‍കിയവരായിരിക്കണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000