കോഴിക്കോട്: ജില്ലയിലെ പ്രശ്നബാധിത ബൂത്തുകൾ, തെരഞ്ഞെടുപ്പ് സമയത്തെ ക്രമസമാധാന പാലനം എന്നിവ സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
തെരഞ്ഞെടുപ്പ് സുരക്ഷാവിന്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.
ജില്ലയിലെ വിവിധ പ്രശ്നബാധിത ബൂത്തുകളെ തരംതിരിച്ചുകൊണ്ട് പൊലീസ് തയ്യാറാക്കിയ പട്ടിക യോഗം പരിശോധിച്ചു. തെരഞ്ഞെടുപ്പില്‍ പ്രശ്നബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കും. ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ പൊലീസും കേന്ദ്ര സേനയും ശക്തമായ സുരക്ഷയൊരുക്കും. ശക്തമായ പോലീസ് പട്രോളിങ്ങുമുണ്ടാകും.
ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് റൂറൽ എസ്പി ഡോ. അരവിന്ദ് സുകുമാർ, ഡിസിപി അനൂജ് പലിവാൾ, സബ് കലക്ടർ ഹർഷിൽ ആർ മീണ, എഡിഎം കെ അജീഷ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ. ശീതൾ ജി മോഹൻ എന്നിവരും പങ്കെടുത്തു.
പ്രശ്ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ

