കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ(കെ എൽ എഫ്) ഉദ്ഘാടന ചടങ്ങിലെ തന്റെ പ്രസംഗം മാധ്യമങ്ങൾ വിവാദമാക്കുന്നതിൽ അടിസ്ഥാനമില്ലെന്ന് എം ടി വാസുദേവൻ നായർ ‘ദേശാഭിമാനി’ യോട് പറഞ്ഞു. പ്രസംഗം സംബന്ധിച്ച മാധ്യമങ്ങളുടെ വ്യാഖ്യാനത്തിലും ചർച്ചയിലും എനിക്ക് പങ്കില്ല. എന്റെ വാക്കുകൾ സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ഉദ്ദേശിച്ചല്ല. റഷ്യയിലടക്കമുള്ള സാഹചര്യങ്ങൾ പരാമർശിച്ചതിന്റെ അർഥം മലയാളം അറിയുന്നവർക്ക് മനസിലാകും. അത് കേരളത്തെ സൂചിപ്പിക്കാനല്ല. മാധ്യമങ്ങൾ കൽപിച്ച് പറയുന്ന വിവാദത്തിനും ചർച്ചക്കും ഞാനും പ്രസംഗവും ഉത്തരവാദിയല്ല. ശുദ്ധമലയാളത്തിലാണ് ഞാൻ പറഞ്ഞത്. അതിനെച്ചൊല്ലി മുഖ്യമന്ത്രിയെും മറ്റും വലിച്ചിഴക്കേണ്ടതില്ലെന്നും എം ടി പറഞ്ഞു.
Related Posts
മാധ്യമപ്രവർത്തനം അടിമത്തത്തിലേക്ക് കൂപ്പുകുത്തി: ജോൺ ബ്രിട്ടാസ്
കോഴിക്കോട്: രാജ്യത്ത് അന്വേഷണാത്മക പത്രപ്രവർത്തനം അസ്തമിച്ചതായി ഡോ. ജോൺ ബ്രിട്ടാസ് എംപി. മാധ്യമ മേഖല കോർപറേറ്റ് വൽക്കരിച്ചതോടെ സ്വതന്ത്ര – നിഷ്പക്ഷ പത്രപ്രവർത്തനം കൺകെട്ടായി മാറി. അടിമത്തത്തിലേക്ക്…
സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം
കോഴിക്കോട്: 2023 ലെ സംസ്ഥാന മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2023 ജനുവരി ഒന്നിനും ഡിസംബര്‍ 31 നുമിടയില്‍ പ്രസിദ്ധീകരിച്ച വികസനോന്മുഖ റിപ്പോര്‍ട്ട്, ജനറല്‍ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം,…
ബാലവേല-ബാലവിവാഹ വിരുദ്ധ ചർച്ചകൾ സജീവമാകണമെന്ന് ബാലാവകാശ കമ്മീഷൻ
കോഴിക്കോട്: ബാലവേല-ബാലവിവാഹ വിരുദ്ധ ചർച്ചകൾ സജീവമാകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ കീഴിൽ കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള…

