കലോത്സവം: ട്രോഫികളുടെ വിതരണം നാളെ

കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലെ ഓവറോൾ അടക്കമുള്ള റോളിംഗ് ട്രോഫികളുടെ വിതരണം ഡിസംബർ 11 ന് തിങ്കളാഴ്ച വൈകുന്നേരം 3 ന് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. റോളിംഗ് ട്രോഫികൾ കൈപ്പറ്റുന്നതിന് ഉപജില്ല/ സ്കൂൾ അധികൃതർ നിർബന്ധമായും ഹാജരാകണം.

കൈപ്പറ്റാൻ ബാക്കിയുള്ള മെറിറ്റ് സർട്ടിഫിക്കറ്റുകളും മൊമെന്റോകളും പ്രസ്തുത ചടങ്ങിൽ വിതരണം ചെയ്യും. വിദ്യാലയ അധികൃതരോ ഉപജില്ലാ കൺവീനർമാരോ ആണ് കൈപ്പറ്റേണ്ടത്. ട്രോഫി/ മൊമെന്റോ വിതരണം പിന്നീട് ഉണ്ടായിരിക്കുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *