കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ 25 പരാതികൾ തീർപ്പാക്കി. 76 കേസുകളാണ് പരിഗണിച്ചത്. ബാക്കി കേസുകൾ തുടർ നടപടികൾക്കായി മാറ്റിവെച്ചു. ജനുവരിയിലാണ് അടുത്ത സിറ്റിംഗ്.
പൊലീസ്, മാലിന്യപ്രശ്നം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ പരാതികൾ കമ്മീഷനു മുൻപാകെ വന്നു.

