കോഴിക്കോട്: ശിശുദിന വാരാഘോഷത്തോടനുബന്ധിച്ച് വനിതാ- ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കലക്ടേഴ്‌സ് ഇലവനും ചിൽഡ്രൻസ് ഇലവനും തമ്മിലുള്ള സൗഹൃദ ഫുട്‌ബോൾ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 16 ന് വൈകുന്നേരം നാലിന് വെള്ളിമാട്കുന്ന് ജെഡിടി ഇസ്ലാം ഫുട്‌ബോൾ ഗ്രൗണ്ടിലാണ് മത്സരം. ജില്ലാ കലക്ടർ സ്‌നേഹിൽകുമാർ സിംഗ് നയിക്കുന്ന കലക്ടേഴ്‌സ് ഇലവനും ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾ അണിനിരക്കുന്ന ചിൽഡ്രൻസ് ഇലവനും തമ്മിലാണ് മത്സരം.
കലക്ടേഴ്‌സ് ഇലവനിൽ കലക്ടർക്ക് പുറമെ പെലീസ്, എക്‌സൈസ്, മെഡിക്കൽ , ലേബർ, എസ് സി , എസ് ടി ഡെവലപ്‌മെന്റ്, സാമൂഹ്യ നീതി, ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി, സിആർസി, ഇംഹാൻസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ മത്സരത്തിൽ പങ്കെടുക്കും.

