രചനാ മത്സരങ്ങള്‍ 19ന്

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന രചനാ മത്സരങ്ങള്‍ നവംബര്‍ 19ന് രാവിലെ മുതല്‍ രാമനാട്ടുകര ഗവ. യുപി സ്‌കൂളിൽ നടക്കും. എല്‍പി വിഭാഗം ചിത്രരചന, യുപി വിഭാഗം ചിത്രരചന, ജലഛായം, കഥാരചന, കവിതാ രചന, പൊതുവിഭാഗം കാര്‍ട്ടൂണ്‍, ചിത്രരചന, ജലഛായം, ഉപന്യാസം (മലയാളം) എന്നിങ്ങനെയാണ് മത്സരങ്ങള്‍. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8089300305, 9847941717 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റർ ചെയ്യണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000