118 പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളി
കോഴിക്കോട്: ജില്ലയില്‍ ത്രിതല പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയിലേക്ക് നല്‍കിയ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ 118 പത്രികകള്‍ വിവിധ കാരണങ്ങളാല്‍ തള്ളി. നിലവില്‍ 4607 പുരുഷന്മാരും 5154 സ്ത്രീകളും ഉള്‍പ്പെടെ 9761 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാം.
ആകെ സമര്‍പ്പിക്കപ്പെട്ട 14255 പത്രികകളില്‍ 65 പുരുഷന്‍മാരുടെയും 53 സ്ത്രീകളുടെയും പത്രികകളാണ് തള്ളിയത്.
കോഴിക്കോട് കോര്‍പറേഷനില്‍ 6, ജില്ലാ പഞ്ചായത്തില്‍ 3, കൊടുവള്ളി, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളില്‍ 7, വിവിധ ഗ്രാമപഞ്ചായത്തുകളില്‍ 102 എന്നിങ്ങനെയാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയ പത്രികകളുടെ കണക്ക്.

