ജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പ്

കോഴിക്കോട്: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കബഡി ടെക്‌നിക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സീനിയര്‍ പുരുഷ കബഡി മത്സരങ്ങള്‍ സെപ്റ്റംബര്‍ ഒമ്പതിനും വനിതാ മത്സരങ്ങള്‍ പത്തിനും കോഴിക്കോട് വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. 85 കിലോഗ്രാമില്‍ താഴെ ഭാരമുള്ള പുരുഷ താരങ്ങളുടെ ടീമിനും 75 കിലോഗ്രാമില്‍ താഴെ ഭാരമുള്ള വനിതകളുടെ ടീമിനും പങ്കെടുക്കാം. ടീമുകള്‍ രാവിലെ എട്ടിന് മുമ്പ് ആധാര്‍ കാര്‍ഡിന്റെ അസ്സലും പകര്‍പ്പും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച് പൂരിപ്പിച്ച എന്‍ട്രി ഫോം, എന്‍ട്രി ഫീ എന്നിവയും സഹിതം എത്തണം. ഫോണ്‍: 9895981701.

Leave a Reply

Your email address will not be published. Required fields are marked *