20 സൈക്കിൾ റെഡി; ആർക്കും ഉപയോഗിക്കാം

കോഴിക്കോട്: നഗരത്തില്‍ ആദ്യമായി വനിതകള്‍ നടത്തുന്ന സൈക്കിള്‍ കേന്ദ്രങ്ങള്‍ക്ക് തുടക്കം. കോഴിക്കോട് നഗരസഭയിലെ സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് കോര്‍പ്പറേഷന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് വനിതകളുടെ നേതൃത്വത്തിലുള്ള സൈക്കിള്‍ കേന്ദ്രങ്ങള്‍. പൊതുജനങ്ങള്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാവുന്ന തരത്തില്‍ സൂക്ഷിക്കുന്നതിനുതകുന്ന രീതിയിലാണ് സൈക്കിള്‍ കേന്ദ്രങ്ങളുടെ നിര്‍മ്മാണം.

പദ്ധതിയുടെ ഭാഗമായി വാർഡ് 17ൽ 20 സൈക്കിളുകളാണ് നാട്ടുകാർക്കായി സമർപ്പിച്ചത്. മനോഹരമായ സൈക്കിൾ ഷെഡ് മേയർ ഡോ. ബീന ഫിലിപ്പ്
ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ദിവാകരൻ
അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അഡ്വ. സി എം ജംഷീർ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ ഡോ. സഹീറിനെ ആദരിച്ചു. കോർപ്പറേഷൻ സ്പോർട്സ് കൗൺസിൽ അംഗം കെ മൂസ ഹാജി, മുൻ കൗൺസിലർ കെ കോയ, ഡോ. സഹീർ, ടി നിതിൻ, വിനോദ് പുന്നത്തൂർ, ജോർജ് തോമസ്, സജി
എന്നിവർ സംസാരിച്ചു.
സരിഗമ ഗ്രൂപ്പിൻ്റെ ഗാനമേളയും ഉണ്ടായിരുന്നു.

സൈക്കിൾ ഷെഡ് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു