കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം വിപണന മേള ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ നാല് വരെ മുതലകുളം മൈതാനിയില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ് നിര്‍വഹിക്കും. കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ ഉല്പാദിപ്പിക്കുന്ന കാര്ഷികോല്പന്നങ്ങള്, സൂക്ഷ്മ സംരംഭകര്‍ തയ്യാറാക്കുന്ന ഭക്ഷ്യ- ഭക്ഷ്യേതര ഉല്പന്നങ്ങള്, കര കൗശലവസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാകും ഓണ വിപണിയിലെക്കെത്തുക. ഓണത്തിനോടനുബന്ധിച്ച് കുടുംബശ്രീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ‘പോക്കറ്റ് മാര്‍ട്ട് വഴി ജനങ്ങളിലേക്ക് എത്തിച്ച ഗിഫ്റ്റ് ഹാമ്പറിനും വലിയ സ്വീകാര്യത നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ബ്ലോക്കുകളിലെ ഓണ സദ്യ ബുക്കിംങിനും ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. ഓണം മേളയ്ക്കു പുറമേ ജില്ലയിലെ മുഴുവന്‍ സിഡിഎസുകളിലേക്കും 500 രൂപ വിലവരുന്ന ഓണക്കിറ്റ് വിതരണവും നടത്തി വരുന്നുണ്ട്. ഫോണ്‍: 0495 2373066.
Related Posts
ജില്ലാതല നൈപുണ്യ പരിശീലന സമ്മിറ്റ് 27 ന്
കോഴിക്കോട്: സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലെ സംസ്ഥാന നൈപുണ്യ വികസന മിഷനും കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ…
ലാപ്ടോപ്പുകള് വാങ്ങാൻ ടെൻഡർ ക്ഷണിച്ചു
കോഴിക്കോട്: സ്റ്റാര്‍സ് പദ്ധതി 2024-25 പ്രകാരം താമരശ്ശേരി ജി എച്ച് എസ് സ്കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം ഗണിത ലാബിലേക്ക് ലാപ്ടോപ്പുകള് വാങ്ങുന്നതിന് ടെൻഡര്‍ ക്ഷണിച്ചു. ടെൻഡര്‍…
നിര്‍മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണം: ലെന്‍സ്ഫെഡ്
കോഴിക്കോട്: നിര്‍മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നും മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നും ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) പതിനാലാം ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ…

