സ്‌പോട്ട് അഡ്മിഷന്‍ കൗണ്‍സലിങ്

കോഴിക്കോട്: മലാപ്പറമ്പ് ഗവ. വനിത പോളിടെക്‌നിക് കോളേജിലെ അവസാന സ്‌പോട്ട് അഡ്മിഷന്റെ കൗണ്‍സിലിങ് ആഗസ്റ്റ് 13,14 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ കോളേജില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും പങ്കെടുക്കാം. രാവിലെ ഒമ്പതിനും 10.30നും ഇടയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. പുതിയ അപേക്ഷകരില്‍നിന്നും നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍നിന്നും രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി അന്ന് രാവിലെ 11ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് അഡ്മിഷന്‍ നടത്തും. ആവശ്യമായ രേഖകളും ഫീസും (ഡിജിറ്റല്‍ പേയ്‌മെന്റ് മാത്രം) കരുതണം. വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *