സ്പോട്ട് അഡ്മിഷന്‍

കോഴിക്കോട്: ഗവ. എഞ്ചിനീയറിങ് കോളേജിലെ ബി.ടെക് കോഴ്സുകളില്‍ (ലാറ്ററല്‍ എന്‍ട്രി) ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 8 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എല്‍ബിഎസ് പ്രസിദ്ധപ്പെടുത്തിയ പ്രോസ്പെക്ടസ് പ്രകാരമുള്ള നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും പ്രവേശനം. വിദ്യാര്‍ഥികള്‍ 2025-26ലെ ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയിരിക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11നകം കോളേജിലെത്തണം.

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ എം.ടെക് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 8 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11നകം കോളേജിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *