കോഴിക്കോട്: പി എം താജ് അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘പാവത്താൻനാട്-ഒരു സമകാലിക വായന’ പ്രബന്ധമത്സരത്തിൽ കാലിക്കറ്റ് സർവകലാശാലയിലെ മലയാള – കേരളപഠന വിഭാഗത്തിലെ ഗവേഷക വിദ്യാർഥി കെ ടി പ്രവീൺ ഒന്നാം സമ്മാനത്തിന് അർഹനായി. അൽന സാബു (ബി എ രണ്ടാം വർഷ വിദ്യാർഥി, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്), എ ഷഹന ജാസ്മിൻ (എം എ രണ്ടാം വർഷം, കലിക്കറ്റ് സർവകലാശാല മലയാള- കേരളപഠന വിഭാഗം) എന്നിവർ രണ്ടും മൂന്നും സമ്മാനത്തിനും അർഹരായി.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയും പി എം താജ് അനുസ്മരണ സമിതിയും ചേർന്ന് ജൂലൈ 29 ന് കോഴിക്കോട് ടൗൺഹാളിൽ നടത്തുന്ന അനുസ്മരണപരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

