പെരുമണ്ണയിൽ നവീകരിച്ച രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 20 ലക്ഷം രൂപ ചെലവിട്ട് വടക്കേപറമ്പ്-അരമ്പക്കുന്ന് റോഡ്, ഗ്രാമപഞ്ചായത്ത് 2 ലക്ഷം രൂപ വകയിരുത്തി അരമ്പച്ചാൽ-അരമ്പച്ചാൽകുഴി റോഡ് എന്നിവയാണ് നവീകരിച്ചത്. കുന്ദമംഗലം നിയോജക മണ്ഡലത്തിൽ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 30 പ്രവൃത്തികളിൽ പൂർത്തീകരിച്ച ആദ്യ പദ്ധതിയാണ് വടക്കേപറമ്പ്-അരമ്പക്കുന്ന് റോഡ്. നിർദ്ദിഷ്ട ഗ്രീൻഫീൽഡ് ഹൈവേയുടെ സമീപത്തുകൂടി കടന്നുപോകുന്ന ഈ റോഡ് നവീകരിച്ചതോടെ പ്രദേശവാസികളുടെ ഏറെക്കാലമായുള്ള സ്വപ്നമാണ് യാഥാർഥ്യമായത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ കാമ്പുറത്ത്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ പുരുഷോത്തമൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം സമീറ സ്വാഗതവും എ കെ വിനോദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *