ഐടി മേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ: ഹിയറിങ് നാളെ

കോഴിക്കോട്: ഐടി മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ തുറന്നുപറയാൻ കേരള വനിതാ കമ്മീഷൻ വേദിയൊരുക്കുന്നു.  ജൂൺ 23 ന് കോഴിക്കോട് യുഎൽ സൈബർ പാർക്കിലാണ് പബ്ലിക് ഹിയറിങ് സംഘടിപ്പിക്കുന്നത്. രാവിലെ പത്തിന് ആരംഭിക്കുന്ന ഹിയറിങ് കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. യുഎൽ സൈബർ പാർക്ക് സിഒഒ ടി കെ കിഷോർ കുമാർ അധ്യക്ഷനാകും.

വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമൻ മത്തായി, വി ആർ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ, യുഎൽ സൈബർ പാർക്ക് ഡയറക്ടർ ടി ടി ഷിജിൻ, വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ പങ്കെടുക്കും. പ്രൊജക്ട് ഓഫീസർ എൻ ദിവ്യ മോഡറേറ്ററാവും. ഓഫീസർ കെ ചന്ദ്രശോഭ ചർച്ച ക്രോഡീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *