കോഴിക്കോട്: ഐഎച്ച്ആര്‍ഡിയുടെ മോഡല്‍ പോളിടെക്നിക് കോളേജുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായവര്‍ക്ക് ഡിപ്ലോമ കോഴ്സിന്റെ ഒന്നാം വര്‍ഷത്തിലേക്കും ഐടിഐ/പ്ലസ് ടു സയന്‍സ് പാസായവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി ഡിപ്ലോമ കോഴ്സിന്റെ രണ്ടാം വര്‍ഷത്തിലേക്കും അഡ്മിഷന്‍ നേടാം. വിശദവിവരങ്ങള്‍ www.polyadmission.org വെബ്സൈറ്റില്‍ ലഭിക്കും.

