ദേശീയ മാനവിക വേദി
സെമിനാർ നാളെ

കോഴിക്കോട്: ദേശീയ മാനവിക വേദി ആഭിമുഖ്യത്തിൽ ജൂൺ 9 ന്  തിങ്കളാഴ്ച സെമിനാർ. ‘ന്യൂനപക്ഷങ്ങളും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളും’ എന്ന വിഷയത്തിൽ ടൗൺഹാളിലാണ് സെമിനാർ. വൈകിട്ട് മൂന്നിന് മുൻ എംപി സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. പി ടി കുഞ്ഞിമുഹമ്മദ് വിഷയം അവതരിപ്പിക്കും.

കെ സച്ചിദാനന്ദൻ, ഡോ. ഫസൽ ഗഫൂർ, കെ ഇ എൻ കുഞ്ഞഹമ്മദ്, ഡോ. ഖദീജ മുംതാസ് എന്നിവർ സംസാരിക്കും. രാത്രി ഏഴിന് ‘പരദേശി’ സിനിമാ പ്രദർശനമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *