കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ജോലിക്ക് ജീവനക്കാരെ നിയമിക്കുന്നതിന് വേണ്ടി ‘ഓർഡർ’ സോഫ്റ്റ്വെയറിൽ മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ എൻട്രി ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് മാൻപവർ മനേജ്മെന്റ് സെൽ നോഡൽ ഓഫീസർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ
കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും, കൂടാതെ പൊതുമേഖലാ സ്ഥാപനം, ദേശസാൽകൃത ബാങ്കുകൾ, മറ്റു സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെയും മുഴുവൻ ജീവനക്കാരുടെയും
വിവരങ്ങൾ യഥാസമയം എല്ലാ ഓഫീസ് മേധാവികളും ഓർഡർ സോഫ്റ്റ്വെയറിൽ എൻട്രി നടത്തി എൻറോൾ പൂർത്തിയാക്കി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് നൽകണം.
എൻട്രി നടത്തേണ്ട വിധം
ഓഫീസ് മേധാവികൾ ഇൻസ്റ്റിറ്റ്യൂഷൻ സെൽഫ് ലോഗിംഗ് നടത്തണം. അത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം അംഗീകരിച്ചശേഷം യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ എൻറോൾ ചെയ്യണം. എൻറോൾമെൻറ് പൂർത്തിയായാൽ ഓഫീസ് മേധാവി പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ഓൺലൈനായും പകർപ്പ് ഓഫ്ലൈനായും നൽകണം. എൻറോൾമെന്റ് പൂർത്തിയായശേഷം ഒഴിവാക്കാനുള്ള ജീവനക്കാരുടെ വ്യക്തമായ രേഖയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നൽകണം.

