കോഴിക്കോട്: കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ പി ജി ഡിപ്ലോമ കോഴ്സുകളിലേക്ക് ജൂണ്‍ ഏഴ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പൊതുപ്രവേശന പരീക്ഷ ജൂണ്‍ 14ന് ഓണ്‍ലൈനായി നടക്കും.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മെയ് അഞ്ചിന് 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ ഇ സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവും ഫീസിളവും ലഭിക്കും. അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാകും പ്രവേശനം. ഫോണ്‍: 0484-2422275

