ചെലവൂർ ജി എൽ പി സ്കൂളിൽ ക്ലോക്ക് ടവർ

കോഴിക്കോട്: ചെലവൂർ ജി എൽ പി സ്കൂൾ ക്ലോക്ക് ടവറിൻ്റെയും കോർപ്പറേഷൻ നേതൃത്വത്തിൽ  മനോഹരമായ വൈദ്യുതി അലങ്കാരത്തോടു കൂടി സ്ഥാപിച്ച ചുറ്റുമതിലിന്റെ യും ഡ്രെയിനേജിന്റെയും  ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

എ പ്രദീപ്കുമാറിൻ്റെ എംഎൽഎ ഫണ്ട് 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ക്ലോക്ക് ടവറിൻ്റെയുംകോർപ്പറേഷൻ 85 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച ചുറ്റു മതിലിന്റെയും ഡെയിനേജിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. ചെലവൂർ ജി എൽ പി സ്കൂൾ
വികസനത്തിന്റെ പാതയിലാണെന്ന്
മന്ത്രി പറഞ്ഞു.

തുടർന്നും  സ്കൂളിൻ്റെ വികസനത്തിന്
നല്ല പിന്തുണ ഉണ്ടാകുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദും പറഞ്ഞു

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഹെഡ് മിസ്ട്രസ്സ് ഷിജ ഫിലിപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു

ഐഐഎ  ഫെലോഷിപ്പ് കിട്ടിയ എ പ്രദീപ്കുമാർ,  കൗൺസിലർ സി എം ജംഷീർ, ആർക്കിടെക്ട് ഫ്രാൻസിസ് എന്നിവരെ
ആദരിച്ചു.

ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്  മുഖ്യാതിഥിയായി. എ മുഹമ്മദ് അഷ്റഫ്,
കെപി ശിവജി, പ്രദീപൻ, ആഷിക് ചെലവൂർ, ശശിധരൻ മാലായിൽ ,
ജോർജ് തോമസ് എന്നിവർ സംസാരിച്ചു. തുടര്‍ന്ന്  ഗാന മേളയും കോല്‍ക്കളിയും,  മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു. കൗൺസിലർ സി എം ജംഷീർ സ്വാഗതവും പിടിഎ പ്രസിഡൻ്റ് എ ഗിരീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *