യുഎഇയിലെ ബിസിനസ് അവസരങ്ങൾ:
ഫിക്കി വാണിജ്യ കൂടിക്കാഴ്ച

കോഴിക്കോട്: ഫിക്കിയുടെ നേതൃത്വത്തിൽ ഷാർജ എയർപോർട്ട് ഇന്റർനാഷണൽ ഫ്രീ സോൺ (സൈഫ് സോൺ), ഗവണ്മെന്റ് ഓഫ് ഷാർജ എന്നിവരുമായി ചേർന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എന്നിവരുടെ സഹകരണത്തോടെ വാണിജ്യകൂടികാഴ്ച  സംഘടിപ്പിക്കുന്നു. യുഎഇയിലൂടെ രാജ്യാന്തര ബിസിനസ് സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ താൽപര്യമുളവർക്കായാണ് വാണിജ്യ കൂടിക്കാഴ്ച സംഘടിപ്പിക്കുന്നത്. 

മെയ് 19, 20 തീയതികളിൽ കോഴിക്കോട് ദി ഗേറ്റ്‌വേ ഹോട്ടലിലാണ് കൂടിക്കാഴ്ചകൾ നടക്കുക. യുഎഇ യിൽ ബിസിനസ് ചെയ്യുന്നത് കൊണ്ടുള്ള നേട്ടങ്ങളും നിക്ഷേപക സൗഹൃദ സൈഫ് സോണിനെ കുറിച്ചുള്ള വിവരങ്ങളും നേരിട്ടറിയാനുള്ള അവസരം കൂടിയാണിത്. കാർഷിക, ഭക്ഷ്യ മേഖല, റെഡിമെയ്ഡ് ഗാർമെൻ്റ്സ്, തടി ഉത്പന്നങ്ങൾ, ഫുട്‍വെയർ, ലൈറ്റ് എഞ്ചിനീയറിംഗ്, പേപ്പർ ഉത്പന്നങ്ങൾ തുടങ്ങിയ മേഖലയിലാണ് ബിസിനസ് സാധ്യതകൾ.

വാണിജ്യാവസരങ്ങൾ, വിജയ സാദ്ധ്യതകൾ, കമ്പനി രുപീകരണ നടപടിക്രമങ്ങൾ തുടങ്ങിയ വിവരങ്ങൾ സൈഫ് സോൺ പ്രതിനിധികൾ നേരിട്ട് വിശദീകരിക്കും. ഇന്ത്യ – യുഎഇ സമഗ്ര വാണിജ്യ പങ്കാളിത്ത കരാറിനെ കുറിച്ചും കൂടുതൽ അറിയാം.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:
ആർ രഞ്ജിത്ത്, അസി.ഡയറക്ടർ, ഫിക്കി കേരള. ഫോൺ: +91-9895392275, ഇമെയിൽ : renjith.r@ficci.com

Leave a Reply

Your email address will not be published. Required fields are marked *