കോഴിക്കോട്: ശുചിത്വ മിഷനില്‍ ഇന്റേണിനെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് ഏഴിന് രാവിലെ 10.30ന് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത: ബി.ടെക്/എം ടെക് -എന്‍വിയോണ്‍മെന്റ്, എം.എസ്.സി സയന്‍സ്, എം.എസ്.ഡബ്ല്യൂ, ബി.ടെക് സിവില്‍. സോഷ്യല്‍ മീഡിയ പോസ്റ്ററും കണ്ടന്റും തയാറാക്കല്‍, വീഡിയോ നിര്‍മാണം, എഡിറ്റിങ്, പത്രക്കുറിപ്പ് തയാറാക്കല്‍ എന്നിവ അറിയുന്ന, ആശയവിനിമ ശേഷിയും നേതൃപാടവവും ഉള്ളവര്‍ക്ക് പങ്കെടുക്കാം.

