കോഴിക്കോട്: പാട്ടിന്റെ കൂട്ടുകാർ കോഴിക്കോട് 11-ാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം
ബ്രോഷർ പ്രകാശനം പൊതു പ്രവർത്തകൻ സന്നാഫ് പാലക്കണ്ടി നിർവഹിച്ചു. പാട്ടിന്റെ കൂട്ടുകാർ കുടുംബ സംഗമം ടൗൺ
പെലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി ജിതേഷ് ഉൽഘടനം ചെയ്തു.
പാട്ട് പാടാൻ കഴിവുള്ള യുവ തലമുറയെ ചാരിറ്റി പ്രവർത്തനത്തിലേക്ക് കൊണ്ടുവരികയാണ് പാട്ടിന്റെ കൂട്ടുകാർ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ പാട്ടിന്റെ കൂട്ടുകാർ പ്രസിഡന്റ് കെ കെ അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. സവാക്ക് ജില്ലാ പ്രസിഡന്റ് പി ടി സുബൈർ, പാട്ടിന്റെ കൂട്ടുകാർ സെക്രട്ടറി സി വി അൻസാർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ രേഖ സജിത്ത് എന്നിവർ സംസാരിച്ചു.
തുടർന്ന് വിജേഷ് മേനോൻ, മുൻ കൗൺസിലർ ഹൻസ ജയന്ത്, മർവാൻ എ ടി, ഷബീർ അരക്കിണർ, സലീം വട്ടക്കിണർ, മജീദ് ചെറുവണ്ണൂർ, ഫൈസൽ മാത്തോട്ടം എന്നിവർ ഗാനം ആലപിച്ചു.
പാട്ടിന്റെ കൂട്ടുകാർ:
ബ്രോഷർ പ്രകാശനം ചെയ്തു

